ഒരു അച്ഛന്റെ പ്രഗ്നന്‍സി ഫോട്ടോ ഷൂട്ട്

ആണുങ്ങള്‍ പ്രസവിക്കുന്നത് വല്യ പുതുമയല്ല. എന്നാല്‍ അത് ഒരു ഫോട്ടോഷൂട്ടിലൊതുക്കിയാലോ. ഭാര്യ പ്രഗ്നന്‍സി ഫോട്ടോഷൂട്ടിന് തയ്യാറായില്ല, അതോടെ യുകെ സ്വദേശിയായ ക്രിസ് തന്റെ ഭാര്യയ്ക്ക് വേണ്ടി ഫോട്ടോഷൂട്ടിന് തയ്യാറാവുകയായിരുന്നു. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ക്രിസിനും ഭാര്യയ്ക്കും കുഞ്ഞ് ജനിയ്ക്കാന്‍ പോകുന്നത്. വൈകി വന്ന ഈ വസന്തം ആഘോഷിക്കാന്‍ തന്നെ ക്രിസ് തീരുമാനിച്ചു. അതിന്റെ ഭാഗമായിരുന്നു ഫോട്ടോഷൂട്ട്. എന്നാല്‍ ഗര്‍ഭിണിയായ അവസ്ഥയില്‍ ഫോട്ടോഷൂട്ട് നടത്താന്‍ ഭാര്യയ്ക്ക് മടിയായിരുന്നു. ഭാര്യയ്ക്ക് പകരം ക്രിസിന് ഫോട്ടോഷൂട്ട് നടത്തിക്കൂടേ എന്ന സുഹൃത്ത് തന്നെയാണ് ചോദിച്ചത്. പിന്നെ ഒന്നും നോക്കിയില്ല ഒരു ഗര്‍ഭിണി എന്തെല്ലാം തരത്തില്‍ പ്രഗ്നന്‍സി ഫോട്ടോഷൂട്ടില്‍ പോസ് ചെയ്യുമോ ആ പോസിലെല്ലാം ക്രിസും നിന്നു. ഭാര്യമാരെ സന്തോഷിപ്പിക്കാൻ താല്പര്യമുള്ള എല്ലാ ഭർത്താക്കന്മാരും ഭാര്യമാർ ഗർഭം ധരിച്ചിരിക്കുമ്പോൾ ഇതുപോലെ ഫോട്ടോഷൂട്ട് നടത്തണമെന്നാണ് ക്രിസ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here