Advertisement

ഐസ്ക്രീമിനുള്ളില്‍ എലിവാല്‍!!

May 1, 2018
0 minutes Read
ice cream

ഐസ്ക്രീം ബാറിനുള്ളില്‍ എലിവാല്‍. ചൈനയിലാണ് സംഭവം. ജിയാങ്സുവിലെ ഹുയാന്‍ നഗരത്തില്‍ യാങ് എന്ന യുവതിയാണ് എലിവാലുള്ള ഐസ്ക്രീം വാങ്ങിയത്. സംഭവം അറിഞ്ഞ് കടയുടമയെ സമീപിച്ച യുവതിയെ അരലക്ഷം രൂപ നല്‍കി ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു കടയുടമ. ആദ്യം പണം തിരികെ നല്‍കണം എന്നാണ് യുവതി ആവശ്യപ്പെട്ടത്. എന്നാല്‍ പുതിയ ഐസ്ക്രീം ബാര്‍ നല്‍കാമെന്നാണ് കടയുടമ അറിയിച്ചത്. പരാതി നല്‍കുമെന്ന് പറഞ്ഞതോടെയാണ് സംഭവം ഗുരുതരമാണെന്ന് കടയുടമയ്ക്ക് മനസിലായത്. ഇതോടെയാണ് നഷ്ടപരിഹാരം നല്‍കാമെന്ന് വ്യക്തമാക്കിയത്. എന്നാല്‍ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top