Advertisement

ഹൈ ആള്‍ട്ടിറ്റിയൂഡ് സ്‌പോര്‍ട്‌സ് സെന്റര്‍ അടച്ചു പൂട്ടുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കായികമന്ത്രി

May 1, 2018
Google News 0 minutes Read

മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഹൈ ആള്‍ട്ടിറ്റിയൂഡ് സ്‌പോര്‍ട്‌സ് സെന്റര്‍ അടച്ചു പൂട്ടുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. രാവിലെ പഴയ മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രൈനിംഗ് സെന്ററിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി.

മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഡിയം അടച്ചുപൂട്ടുന്നുവെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി മൂന്നാറില്‍ നേരിട്ടെത്തിയത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി തയാറാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനും അഭിപ്രായങ്ങള്‍ ആരായുന്നതിനുമായാണ് മന്ത്രി എത്തിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങള്‍ മൂന്നാറില്‍ നടത്തുന്നതിനും കായിക പ്രതിഭകള്‍ക്ക് പരിശീലനം നല്‍കുന്നതിനും ലക്ഷ്യമിട്ട് ആധുനിക സംവിധാനങ്ങളോടു കൂടിയുള്ള സ്റ്റേഡിയം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി. 15 ഏക്കര്‍ ചുറ്റളവില്‍ സ്ഥലമുള്ള മൈതാനത്തില്‍ ലോക നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കുന്നതിനും കായിക മികവിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും ഉതകുന്ന വിധത്തില്‍ സ്ഥലം പരിശോധിച്ച് പ്രോജക്ട് തയാക്കുന്നതിനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇവരുടെ പക്കല്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട് മുറയ്ക്ക് നയപരമായ തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here