ജാൻവിയെ അനുകരിച്ച് ശ്രീദേവി; രസകരമായ വീഡിയോ പുറത്ത്

ശ്രീദേവി മരിച്ച് മാസങ്ങൾ പിന്നിട്ടുവെങ്കിലും ഇന്നും ശ്രീദേവിയുടെ പണ്ടത്തെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് അവരെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ആരാധകർ. അത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായിരിക്കുന്നത്.
ഹിന്ദി അറിയാത്ത മകൾ ജാൻവി കപൂറിനെ ശ്രീദേവി അനുകരിക്കുന്ന വീഡിയോ ആണ് ഇത്.
റിപ്പോർട്ടർ ജാൻവിയോട് ഒരു ചോദ്യം ചോദിക്കുകയും ഹിന്ദിയിൽ ഉത്തരം പറയാൻ അവശ്യപ്പെടുകയും ചെയ്തു. അതിന് മറുപടി ഹിന്ദിയിൽ പറയാൻ ബുദ്ധിമുട്ടുന്ന ജാൻവിയും, ഒരുവിധം ഒപ്പിച്ച് ഹിന്ദിയിൽ മറുപടി കൊടുക്കുന്ന ജാൻവിയുടെ കയ്യിൽനിന്നും മൈക്ക് വാങ്ങി ശ്രീദേവി അവളോട് ഹിന്ദിപറയാൻ പറയരുതെന്ന് ആവശ്യപ്പെടുകയും അതിനുശേഷം ജാൻവിയെ അനുകരിക്കുകയും അതുകേട്ട് ചിരിക്കുന്ന മാധ്യമ പ്രവർത്തകരും അടങ്ങിയ രസകരമായ വീഡിയോയാണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here