കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുമട്ടു തൊഴിലാളികളുടെ പണിമുടക്ക് പിന്‍വലിച്ചു

തൊഴിലാളി ദിനമായ ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടു തൊഴിലാളികള്‍ ആരംഭിച്ച മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. അധികം സമയം ജോലിയും മൂന്ന് മാസമായി തൊഴിലാളികളുടെ ശമ്പളം മുടങ്ങിയതുമാണ് പണിമുടക്കിന് കാരണമായത്. ഇതേ തുടര്‍ന്ന് ഇവിടെയുള്ള വിമാനഗതാഗതം തടസപ്പെട്ടിരുന്നു. വിമാനങ്ങളില്‍ നിന്ന് പുറത്തേക്കും വിമാനത്തിനുള്ളിലേക്കുമുള്ള ചരക്ക് നീക്കങ്ങള്‍ സ്തംഭിച്ചത് വിമാനഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. ശമ്പളക്കുടിശ്ശികയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അധികൃതര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തുമെന്നും ഉടന്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here