Advertisement

കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങ്; ബ്രെയിലി പഠനസഹായി വിതരണം ചെയ്തു

May 2, 2018
Google News 0 minutes Read

കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങായി സര്‍ക്കാരിന്റെ ബ്രെയിലി പഠനസഹായി. അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കുന്നതിനുവേണ്ടിയുള്ള സാങ്കേതിക വിദ്യയാണ് ബ്രെയ്‌ലി. കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയ്‌ലി പഠനസഹായി വിതരണം ചെയ്ത് പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും വിതരണ ചടങ്ങിലാണ് ബ്രെയ്‌ലി പഠനസഹായിയുടെ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചത്. പഠിക്കാന്‍ ക്ലേശിക്കുന്ന അന്ധരായ ഒരുപാട് വിദ്യാര്‍ത്ഥികളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here