Advertisement

സുപ്രീം കോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ

May 2, 2018
0 minutes Read

സുപ്രീം കോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് സ്ഥിതി മോശമാക്കിയതെന്നും ആര്‍.എം. ലോധയുടെ വിമര്‍ശനം. ദീപക് മിശ്ര തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നാണ് ആര്‍.എം. ലോധ കുറ്റപ്പെടുത്തിയത്. സു​പ്രീംകോ​ട​തി വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യം തീ​ർ​ക്കേ​ണ്ട സ്ഥ​ല​മ​ല്ല. കൊ​ളീ​ജി​യം വീ​ണ്ടും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് കോ​ളീ​ജി​യ​ത്തെ ന​യി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ലോ​ധ ​അഭിപ്രായപ്പെട്ടു.

ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിക്കണമെന്ന് ആവശ്യപ്പെടാന്‍ കൊളീജിയം ഇന്ന് ചേരാനിരിക്കെയാണ് മുന്‍ ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top