Advertisement

സര്‍ക്കാര്‍ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

May 2, 2018
0 minutes Read

ഹിമാചൽപ്രദേശിലെ കസൗലയിൽ അനധികൃത ഹോട്ടൽ പൊളിച്ച് നീക്കാനെത്തിയ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇത്തരം സംഭവങ്ങൾ അതീവ ഗൗരവമായെടുക്കേണ്ട കാര്യമാണെന്നും ഉത്തരവിനോടുള്ള ധിക്കാരമാണ് നടന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റീസ് മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിമർശനം നടത്തിയത്. നിങ്ങൾ ജനങ്ങളെ കൊന്നൊടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഉത്തരവുകൾ ഞങ്ങൾ നിർത്താമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

വേനല്‍ക്കാലത്ത് വിനോദ സഞ്ചാരികളുടെ സ്ഥിരം ഇടങ്ങളായ ഷിംലയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും അനധികൃതമായ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ എത്തിയ ഉദ്യോഗസ്ഥയെയാണ് റിസോര്‍ട്ടുടമ വെടിവച്ചത്. അസിസ്റ്റന്റ് സിറ്റി പ്ലാനര്‍ ഷെയല്‍ ബാലയാണ് വെടിയേറ്റ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തൊഴിലാളികളില്‍ ഒരാള്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top