എന്റെ അന്ത്യകര്‍മ്മങ്ങള്‍ അച്ഛന്‍ ചെയ്യരുത്!!

പിതാവിന്റെ അമിത മദ്യപാന ശീലത്തില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുനല്‍വേലി സ്വദേശി ദിനേശാണ് ആത്മഹത്യ ചെയ്തത്. അച്ഛന്റെ അമിത മദ്യപാനത്തില്‍ മനം നൊന്താണ് ആത്മഹത്യ. മദ്യപിച്ചെത്തി അച്ഛന്‍ വീട്ടില്‍ സ്ഥിരമായി കലഹം ഉണ്ടാക്കുമായിരുന്നെന്ന് ഇതില്‍ കുട്ടി അസ്വസ്ഥനായിരുന്നെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അപ്പ നിരന്തരം മദ്യപിക്കുന്നതിനാല്‍ എന്റെ ചിതയ്ക്കു തീ കൊളുത്താന്‍ മുതിരരുത്.അപ്പ അതിനായി തലമുണ്ഡനം ചെയ്യുകയും വേണ്ട. എന്റെ അന്ത്യകര്‍മ്മങ്ങള്‍ ഒന്നും അപ്പ ചെയ്യണം എന്നില്ല. അതാണ് എന്റെ ആഗ്രഹം. എങ്കില്‍ മാത്രമെ എന്റെ ആത്മവിനു ശാന്തി ലഭിക്കു എന്നാണ് ആത്മഹത്യ കുറിപ്പില്‍ ദിനേശ് എഴുതിയിരിക്കുന്നത്. ദിനേശ് വണ്ണര്‍പെട്ടിയിലെ പാലത്തിലാണ് തൂങ്ങി മരിച്ചത്. ഇനി എങ്കിലും കുടിക്കാതിരിക്കുക അപ്പ. എന്റെ ആഗ്രഹം ഇത്തരത്തില്‍ സഫലമായാല്‍ മാത്രമേ എനിക്ക് സമാധാനമായിരിക്കാന്‍ കഴിയു. ഇപ്പോഴെങ്കിലും സംസ്ഥാനത്തെ മദ്യവിതരണശാലകള്‍ മുഖ്യമന്ത്രി പൂട്ടുമോ എന്നു നോക്കട്ടെ, അദ്ദേഹം അതിന് മുതിര്‍ന്നില്ലെങ്കില്‍ എന്റെ ആത്മാവ് അതു ചെയ്യും എന്നും ആത്മഹത്യാ കുറിപ്പില്‍ ഉണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here