കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവർത്തനം അവസാനിപ്പിച്ചു

cambridge analytica shuts down

ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ചോർത്തിയതിന് വിവാദത്തിലായ കമ്പനി, കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവർത്തനം അവസാനിപ്പിച്ചു. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കമ്പനി അടച്ചുപൂട്ടുന്നതെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വാർത്താകുറിപ്പിൽ വ്യക്തമാക്കി. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു.

എട്ട് കോടി എഴുപത് ലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിൽ നിന്നും കേംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയ സംഭവത്തിൽ വിവിധ രാജ്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.

കമ്പനി പൂട്ടുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ബ്രിട്ടീഷ് പാർലമെന്റ് അംഗവും ഫേസ്ബുക്കും അറിയിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More