Advertisement

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; വി‍ജ്ഞാപനം ഇന്ന്

May 3, 2018
0 minutes Read
byelection

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.  ചെങ്ങന്നൂർ ആർഡിഒ ഓഫീസിൽ വിജ്ഞാപനം പതിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമാകുന്നത്.  ഈ മാസം പത്തുവരെ പത്രിക നൽകാം. രാവിലെ 11മുതല്‍ വൈകിട്ട് മൂന്ന് മണിവരെ പത്രിക സമര്‍പ്പിക്കാം. ഇന്ന് ചില സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. 11ാം തീയ്യതിയാണ് പത്രികയുടെ സൂക്ഷ്മ പരിശോധന. നാമ നിര്‍ദേശ പത്രിക 14വരെ പിന്‍വലിക്കാം.

പത്രികാ സമർപ്പണ സമയം ഒരു സ്ഥാനാർഥിക്കൊപ്പം നാലു പേർ മാത്രമേ പാടുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top