നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍; വാര്‍ത്താവിതരണ മന്ത്രാലയത്തിന് പുരസ്‌കാര ജേതാക്കളുടെ പരാതി

ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. 11 അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതി നല്‍കുമെന്നും മറ്റുള്ളവര്‍ക്ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം സമ്മാനിക്കുമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തോടാണ് പുരസ്‌കാര ജേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ടാണ് അവാര്‍ഡ് ദാനം നടക്കേണ്ടത്. ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും നിലപാടില്‍ മാറ്റം വരുത്തില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനിച്ചതു പോലെ തന്നെ അവാര്‍ഡ് ദാനം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് ചടങ്ങ് ബഹിഷ്‌കരിക്കാനാണ് ജേതാക്കളുടെ യോഗം തീരുമാനിച്ചിരിക്കുന്നത്. 60 ഓളം കലാകാരന്‍മാര്‍ ഒപ്പിട്ട പരാതി വാര്‍ത്താവിതരണ മന്ത്രാലയത്തിന് കൈമാറാനും തീരുമാനമായിട്ടുണ്ട്. അവാര്‍ഡ് ജേതാക്കളായ സംവിധായകന്‍ ജയരാജ്, ഗായകന്‍ യേശുദാസ് എന്നിവരും പരാതിയില്‍ ഒപ്പിട്ടു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പരാതി വാര്‍ത്താവിതരണ മന്ത്രാലയത്തിന് കൈമാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here