Advertisement

ഒഴിഞ്ഞ് കിടന്ന കസേരകളെ സാക്ഷി നിര്‍ത്തി ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനം

May 3, 2018
Google News 8 minutes Read

ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനം പുരോഗമിക്കുന്നു. പതിനൊന്ന് പേര്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് വിതരണം ചെയ്യുമെന്ന കേന്ദ്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജേതാക്കളില്‍ ഭൂരിഭാഗവും പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരിച്ചു. ചടങ്ങ് മാത്രമാണ് ബഹിഷ്‌കരിച്ചതെന്നും പുരസ്‌കാരം ബഹിഷ്‌കരിച്ചിട്ടില്ലെന്നും ജേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. മലയാള സിനിമയില്‍ നിന്ന് ജയരാജ്, യേശുദാസ്, നിഖില്‍ എസ്. പ്രവീണ്‍, സന്ദീപ് പാമ്പള്ളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് പുരസ്‌കാരം വാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ജയരാജും മികച്ച ഗായകനുള്ള പുരസ്‌കാരം യേശുദാസും രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് സ്വീകരിച്ചു. മറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തത് മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ്.

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം ഏറ്റുവാങ്ങാനായി ഭര്‍ത്താവ് ബോണി കപൂര്‍, പങ്കജ് തൃപതി, ആസാമി സംവിധായിക റിമ ദാസ്, കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാര്‍വതി, ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ തുടങ്ങി മലയാളത്തിലെ മറ്റു സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here