മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആര്‍എസ്എസ് നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്നതിന്റെ ചിത്രമെടുത്തതിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫോട്ടോഗ്രാഫറെ പ്രസ്‌ക്ലബ്ബില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഫുവാദിനെയാണ് ആര്‍എസ്എസ്സുകാര്‍ മര്‍ദിച്ചത്.
പ്രസ് ക്ലബില്‍ നടന്ന ആര്‍എസ്എസ് അക്രമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. അക്രമത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here