Advertisement

തിരുവനന്തപുരത്ത് ഫ്ളാറ്റ് സമുച്ചയത്തില്‍ അഗ്നിബാധ

May 6, 2018
1 minute Read
fire

തിരുവനന്തപുരത്ത് ഫ്ളാറ്റ് സമുച്ചയത്തില്‍ അഗ്നിബാധ. വഴുതക്കാട് ആര്‍ക്ടെക് ഫ്ളാറ്റിന്റെ ഏറ്റവും മുകളിലാണ് തീ പടര്‍ന്നത്. ഫ്ളാറ്റിന്റെ മുകളിലെ ചവറ് സംസ്കരണ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഫ്ളാറ്റിനോട് ചോര്‍ന്ന് ഒരു പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് ഇത് വഴിയുള്ള ഗതാഗതം താത്കാലികമായി തടഞ്ഞിരിക്കുകയാണ്.  ഫ്ളാറ്റിന്റെ താഴത്തെ നിലയില്‍ ബൈക്ക് ഷോറൂം അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നി ശമന സേനാംഗങ്ങള്‍ പറഞ്ഞു.

fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top