പി സതീശനെതിരെ പരാതിയുമായി കൂടുതല്‍ പേര് രംഗത്ത്
മുഖ്യമന്ത്രിയുടേയും പ്രൈവറ്റ് സെക്രട്ടറിയുടെയും പേര് പറഞ്ഞു ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ അറസ്റ്റിലായ, സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി.ശശിയുടെ സഹോദരനെതിരെ പരാതിയുമായി കൂടുതല്‍ പേര് രംഗത്ത്. മൂന്ന് പേരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പാർട്ടി ഫണ്ടിലേക്കെന്നു പറഞ്ഞു പണം തട്ടിയെന്നാണ് പരാതി. ഇവരും കോഴിക്കോട് കസബ പോലീസിൽ പരാതി നൽകി.
ആശ്രിത നിയമനത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പു നടത്തിയെന്ന ഫറോക്ക് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പി. സതീശനെ കസബ പോലീസ് കഴിഞ്ഞ അറസ്റ്റ് ചെയ്തത്. എയര്‍പോര്‍ട്ടില്‍ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞ് പണം തട്ടിയെന്ന കേസുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here