നീറ്റ് പരീക്ഷ എഴുതാന്‍ തമിഴ്നാട് നിന്നെത്തിയ പെണ്‍കുട്ടിയുടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു

death

നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട് സ്വദേശി കൃഷ്ണ സ്വാമി ആണ് മരിച്ചത്. തമ്മനം നളന്ദയില്‍ പരീക്ഷ എഴുതാന്‍ എത്തിയ മകന്‍ കസ്തുരി മഹാലിംഗത്തിന് ഒപ്പം എത്തിയതായിരുന്നു കൃഷ്ണ സ്വാമി.
കൃഷ്ണ സ്വാമിയുടെ മൃതദേഹം വൈകിട്ട് നാലുമണിയോടെ ആംബുലന്‍സില്‍ സ്വദേശമായ തിരുവാരൂരിലേക്ക് കൊണ്ടുപോകും. ബന്ധുക്കള്‍ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പരീക്ഷാസെറ്ററുകള്‍ കുറവായത് കാരണം തമിഴ്‌നാട്ടില്‍ നിന്ന് അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് കേരത്തില്‍ പരീക്ഷയെഴുതാനെത്തിയത്.

TN man accompanying son dies in Kerala

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top