കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വാഴുമെന്ന് ശിവസേന

കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് ശിവസേന. കര്‍ണാടകത്തില്‍ ഇപ്പോള്‍ ഒരു പൊടിക്കാറ്റുണ്ട്, അത് മാറി കഴിഞ്ഞാല്‍ കോണ്‍ഗ്രസ് മുന്നിലെത്തും. ജനങ്ങള്‍ രാഹുലിന് ചെവി കൊടുക്കാന്‍ ആരംഭിച്ചിരിക്കുന്നു. അതിനാല്‍, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ അധികാരം നിലനിര്‍ത്തും- ശിവസേന നേതാവ് സജ്ഞയ് നിരുപം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് കര്‍ണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും ശിവസേന പറഞ്ഞു.
രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകത്തില്‍ തമ്പടിച്ചിരിക്കുന്നതിനെയും സജ്ഞയ് നിരുപം വിമര്‍ശിച്ചു. രാജ്യവും സംസ്ഥാന ഭരണവും അവതാളത്തിലാക്കിയാണ് ഈ പ്രചാരണകോലാഹലങ്ങളെല്ലാം, രാജ്യം ഇത് കാണുന്നുണ്ടെന്നും സഞ്ജയ് നിരുപം പറഞ്ഞു. സ്വന്തം സംസ്ഥാനം പൊടിക്കാറ്റില്‍ ദുരിതം അനുഭവിക്കുമ്പോള്‍ കടമ മറന്ന് യോഗി ആദിത്യനാഥ് കര്‍ണാടകത്തില്‍ പ്രചാരണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here