യുഎഇ ആസ്ഥാനമായി ലോക ഓണ്‍ലൈന്‍ മലയാളം മൂവി തിയേറ്റര്‍ എത്തുന്നു

യു.എ.ഇ ആസ്ഥാനമായി ‘ലോക ഓൺലൈൻ മലയാളം മൂവി തീയേറ്റർ’ മെയ് 11 നു ആരംഭിക്കുമെന്ന് ഡയറക്ടർമാർ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘ഐനെറ്റ് സ്ക്രീൻ ഡോട്ട് കോം ഓൺലൈൻ മൂവീ തിയേറ്റർ’ എന്ന പേരിലാണ് ഓൺലൈൻ തിയേറ്റർ ആരംഭിക്കുന്നത്. കേരളത്തിൽ ‘കൃഷ്ണം’ എന്ന ചലച്ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്ന സമയത്തു ഐനെറ്റ് സ്ക്രീൻ ഇന്ത്യക്കു പുറത്തു ഓൺലൈനിൽ റിലീസ് ചെയ്യും. യു എ ഇ യിൽ 25 ദിർഹമാണ് ഡൗൺലോഡ് നിരക്ക്. ഒരു കുടുംബത്തിനോ ഒരു സംഘം ആളുകൾക്കോ ഒന്നിചിരുന്നു സിനിമ കാണാം. ആൻഡ്രോയിഡ് ,ഐ ഓ എസ് പ്ലാറ്റ് ഫോമിൽ ലഭ്യമാകും. വെബ്‌സൈറ്റിലും കാണാം. ഒരേ സമയം പത്തുലക്ഷം പേർക്ക് ലഭ്യമാകുമെന്നും ഡയറക്ടർമാർ പറഞ്ഞു. ജിതിൻ ജയകൃഷ്ണൻ ,രാജേഷ് പട്ടത്തു,ദിവ്യ ദർശൻ ,ശ്രീകുമാർ ബാലകൃഷ്ണൻ ,ധീരജ് ഗോപാൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here