ശാന്തന്‍പാറയിലെ ഹൈമാക്‌സ് ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

കാട്ടാന ശല്യം മൂലം മലയോര നിവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ശാന്തന്‍പാറ, രാജകുമാരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ഹൈമാക്സ് ലൈറ്റുകള്‍ സ്ഥാപിച്ചു. ഉടുമ്പന്‍ചോല എം.എല്‍.എ യും സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയുമായ എം.എം.മണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഹൈമാക്സ് ലൈറ്റുകളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വഹിച്ചു. അഞ്ചു പദ്ധതികള്‍ക്കായി മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്.
ശാന്തന്‍പാറ ഗ്രാമപഞ്ചായത്തില്‍ രാത്രികാലങ്ങളില്‍ ഇനി പകല്‍ പോലെ വെട്ടം. രാത്രി കാലങ്ങളില്‍ വന്യമൃഗങ്ങളെ ഭയക്കാതെ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാം. കാട്ടാന ശല്യം രൂക്ഷമായിട്ടുള്ള മുള്ളംതണ്ട്, തോണ്ടിമല, തലക്കുളം,പള്ളിക്കുന്ന്, കുരുവിളാസിറ്റി എന്നിവിടങ്ങളിലായി അഞ്ച് ഹൈമാക്സ് ലൈറ്റുകളാണ് അനുവദിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here