സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു; നന്ദി അറിയിക്കാന്‍ മേജര്‍ മനോജ് കുമാറിന്റെ പിതാവെത്തി

പുല്‍ഗാവില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ട മേജര്‍ മനോജ് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടു. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചതിലുള്ള നന്ദി അറിയിക്കാന്‍ മേജര്‍ മനോജ് കുമാറിന്റെ പിതാവ് എന്‍. കൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 27 ലക്ഷം ഇതിനായി മാറ്റിവച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മനോജ് കുമാറിന്റെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കട്ടെ എന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 2016 മെയ് 31 നായിരുന്നു പുല്‍ഗാവില്‍ വെച്ച് മേജര്‍ മനോജ് കുമാര്‍ കൊല്ലപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here