Advertisement

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം; സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് ഇടപെട്ടില്ല

May 8, 2018
0 minutes Read
high court of kerala

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വ്യവസ്ഥകൾ നിശ്ചയിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. വിജ്ഞാപനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ സമർപ്പിച്ച അപ്പീലിൽ ഡിവിഷൻ ബഞ്ച് ഇടപെട്ടില്ല. കേസ് വാദത്തിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

നഴ്സുമാരുടെ കുറഞ്ഞ വേതനം ഇരുപതിനായിരം രൂപയായി നിശ്ചയിച്ച സർക്കാർ വിജ്ഞാപനം മൂലം സ്വകാര്യ ആശുപത്രികൾ വൻ സാമ്പത്തിക ബാധ്യത നേരിടുകയാണെന്നും ആശുപത്രികൾ പൂട്ടേണ്ടി വരുമെന്നും മാനേജുമെന്റുകള്‍ ഹർജിയിൽ ചൂണ്ടിക്കാട്ടി. ശമ്പള പാക്കേജിൽ മുൻകാല പ്രാബല്യം അനുവദിച്ചത് നിയമ വിരുദ്ധമാണെന്നന്നും മിനിമം വേജസ് ആക്ടിൽ ഇതിനു വ്യവസ്ഥയില്ലന്നും ഹർജയിൽ ആരോപിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top