Advertisement

പ്രധാനമന്ത്രിയാകുവാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി

May 8, 2018
0 minutes Read
Rahul Gandhhi

2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പ്രധാനമന്ത്രിയാകുവാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി. കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി താൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ തിരഞ്ഞെടുപ്പ്
പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്.

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി പദം അലങ്കരിക്കാനുള്ള താൽപര്യം രാഹുൽ പരസ്യമാക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ അമേരിക്കയിലെ ബർക്കേലി സർവകലാശാലയിൽ വിദ്യാർഥികളോട് സംവദിക്കവേയാണ് രാഹുൽ പ്രധാനമന്ത്രി പദത്തിലേറാൻ പൂർണ സമ്മതമെന്ന് അറിയിച്ചത്.

അതേ സമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രിയെയും ബിജെപിയെയും രാഹുല്‍ കടന്നാക്രമിച്ചു. എയർപ്ലെയ്ൻ മോഡിലിടുന്ന മൊബൈൽ ഫോൺപോലെയാണ് മോദിയെന്ന് രാഹുൽ പരിഹസിച്ചു. രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top