‘വിധി വന്ന ശേഷം പ്രതികരിക്കാം’: നമ്പി നാരായണന്‍

ഐഎസ്ആര്‍ഓ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ട എന്ന സിബിഐ പരാമര്‍ശത്തെ കുറിച്ച് നമ്പി നാരായണന്‍ പ്രതികരിച്ചു. “തന്റെ ഹര്‍ജിയില്‍ കോടതി കോടതിയുടേതായ ചില പരാമര്‍ശങ്ങള്‍ മാത്രമാണ് നടത്തിയിരിക്കുന്നത്. തുടര്‍ന്നും കേസിനെ കുറിച്ചുള്ള വാദങ്ങള്‍ കോടതിയുടെ മുന്‍പില്‍ കൊണ്ടുവരും. കേസ് നാളെയും സുപ്രീം കോടതി കേള്‍ക്കും. അതിന് ശേഷം മാത്രമായിരിക്കും ഹര്‍ജിയില്‍ അന്തിമ വിധി പ്രഖ്യാപിക്കുക”യെന്ന് നമ്പി നാരായണന്‍. കോടതി വിധി പുറത്ത് വന്നതിന് ശേഷം ഇതേ കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.
ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സിബിഐ അന്വേഷണം വേണ്ട എന്ന പരാമര്‍ശം നടത്തിയിരുന്നു. സുപ്രീം കോടതിയുടെ പരാമര്‍ശത്തിന് ശേഷം 24 ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here