തിരുവല്ലയുടെ തിരുമുറ്റത്ത് നാളെ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് കൊടികയറും

ഫ്ളവേഴ്സ് ടെലിവിഷൻ ഒരുക്കുന്ന കലാ വ്യാപാര വിപണന മേളയായ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ നാളെ മുതൽ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ ആരംഭിക്കും. മെയ് 11 മുതൽ 21 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാൻസി ഐറ്റംസ്, സുഗന്ധ ദ്രവ്യങ്ങൾ, അക്വാ പെറ്റ് ഷോ, അമ്യൂസ്മെന്റ് പാർക്ക്, വാഹന മേള, ഫുഡ് കോർട്ട് എന്നിങ്ങനെ വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമാർന്ന പല കാഴ്ചകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം മായം കലരാത്ത വിവിധയിനം മാമ്പഴങ്ങളുടെ പ്രദർശനവും വില്പനയും മേളയിലുണ്ടാകും. സിനിമാ താരങ്ങളുടെയും മഹാരഥന്മാരുടെയും പ്രതിമകളടങ്ങിയ വാക്സ് മ്യൂസിയം ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. കൂടാതെ എല്ല ദിവസവും രാത്രി പ്രത്യേകം സജ്ജീകരിച്ച വേദിയിൽ പ്രശസ്ത കലാകാരന്മാരുടെയും താരങ്ങളുടെയും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
ഇതിന് മുൻപ് പുനലൂർ, കോട്ടയം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ, അങ്കമാലി, വൈക്കം, പാലാ,പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിൽ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. വലിയ ജന പങ്കാളിത്തമായിരുന്നു ഓരോ പ്രദേശങ്ങളിലും ഫെസ്റ്റിവലിന് ലഭിച്ചത്. തിരുവല്ലയിലും വലിയ തിരക്കാണ് പ്രതീക്ഷിക്കപ്പടുന്നത്.
പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.
flowers shopping festival kick start at thiruvalla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here