വരാപ്പുഴ കസ്റ്റഡി കൊലപാതകം; സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി

വരാപ്പുഴ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈകോടതി ഇന്ന് പരിഗണിക്കുന്നത്
കേസില്‍ സര്‍ക്കാറിനോടും സിബിഐയോടും കേസ് ഏറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും സിഐ അടക്കമുള്ളവരെ പ്രതി ചേര്‍ത്തെന്നുമാണ് സര്‍ക്കാര്‍ വാദം.
എസ്പി അടക്കമുള്ളവരെ ചോദ്യം ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കോടതിയെ അറിയിക്കും. ഇക്കാര്യത്തില്‍ സിബിഐയും നിലപാട് അറിയിക്കും.
കേസിലെ നാലാം പ്രതി എസ്‌ഐ ജിഎസ് ദീപകിന്റെ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. ജാമ്യാപേക്ഷയില്‍ അന്വേഷണ സംഘം വിശദീകരണം നല്‍കും.
ശ്രീജിത്തിനെ മര്‍ദ്ദിച്ചത് ആര്‍ടിഎഫുകാരാണെന്നും തനിക്കെതിരെ സാക്ഷി മൊഴി പോലും ഇല്ലെന്നുമാണ് ദീപക്ക് ജാമ്യാപേക്ഷയില്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here