Advertisement

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് വൃദ്ധയെ ജനക്കൂട്ടം തല്ലിക്കൊന്നു

May 11, 2018
0 minutes Read
old woamn lynched-

ചോക്ലേറ്റ് നൽകിയ വൃദ്ധയെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. മലേഷ്യയിൽ നിന്നും കുടുംബ ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നു കൊല്ലപ്പെട്ട വൃദ്ധയും കുടുംബവും. സംഭവത്തിൽ കുറ്റക്കാരായ ഇരുപത്തി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ രാവിലെ വഴിയരികിൽ കളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്ക് സംഘം ചോക്ലേറ്റ് നൽകി. എന്നാൽ ഇത് കണ്ട് സംശയം തോന്നിയ ചില ഗ്രാമീണർ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്നും സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഴി മധ്യേ വീണ്ടും നാട്ടുകാരുടെ ആക്രമണമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വൃദ്ധയെയും സംഘത്തെയും ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് വൃദ്ധ മരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top