മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്ന് അമ്മയുടെ മൊഴി

സിനിമ തിയേറ്ററിലെ പീഡനത്തില്‍ അമ്മയുടെ മൊഴി പുറത്ത്. മൊയ്തീൻ കുട്ടി മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നാണ് മുപ്പത്തിയഞ്ചുകാരിയായ അമ്മ പോലീസിന് നൽകിയ മൊഴി. തീയറ്ററിൽ നിന്ന് യാദൃശ്ചികമയാണ് മൊയ്തീനെ കണ്ടത്. മൊയ്തീൻ കുട്ടിയെ വർഷങ്ങളായി പരിചയമുണ്ട് പക്ഷേ ഒരുമിച്ചല്ല സിനിമ കാണാൻ എത്തിയത്.
തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീൻ കുട്ടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 18നാണ് സംഭവം നടന്നത്. തീയറ്റർ ഉടമകൾ ചൈൾഡ് ലൈൻ വഴിയാണ് പരാതി നൽകിയത്. എന്നാൽ പരാതി നൽകിയിട്ടും പോലീസ് കേസ് എടുക്കാൻ തയ്യാറായില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് മൊയ്തീനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടരമണിക്കൂറോളം നേരം പ്രതി കുട്ടിയെ തീയറ്ററിൽ പീഡിപ്പിച്ചു. ഇത് അറിഞ്ഞില്ലെന്നാണ് പോലീസിനോട് അമ്മ പറയുന്നത്. മൊയ്തീന്റെ ക്വാട്ടേഴ്സിലാണ് പെൺകുട്ടിയും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്നത്.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി തൃശൂർ റേഞ്ച് ഐ.ജി.എം.ആർ അജിത്ത് കുമാർ സസ്പെന്റ് ചെയ്തിട്ടുണ്ട്. മലപ്പുറം ഡി.സി.ആർ.ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here