നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ഒളിവില്‍
പയ്യന്നൂരില്‍ നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പി.ടി. ബേബിരാജ് ഒളിവിലെന്നു പോലീസ്. ഇയാൾ കർണാടകയിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. പോക്സോ നിയമ പ്രകാരമാണ് ബേബിക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.
ബുധനാഴ്ചയാണ് അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുഞ്ഞു നിലവിളിച്ചതോടെ അച്ഛനമ്മമാര്‍ പിറകേ ഓടി. കൈയാങ്കളിയില്‍ തലയില്‍ അടിയേറ്റതോടെ പ്രതി കുഞ്ഞിനെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. നാടോടികളുമായുണ്ടായ ഉന്തിലും തള്ളിലും ഇയാളുടെ തലയ്ക്കു പരിക്കേറ്റിരുന്നു. മദ്യലഹരിയിൽ വീണതിനെത്തുടർന്നാണ് തലയ്ക്കു പരിക്കേറ്റതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പിന്നീട് ഇയാളെ പോലീസാണു പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം പ്രതി മുങ്ങുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here