തിയറ്റര്‍ പീഡനം; പ്രതി മൊയ്തീന്‍കുട്ടിക്കെതിരെ നിര്‍ണായക വകുപ്പ് ചുമത്തിയിട്ടില്ലെന്ന് ആക്ഷേപം

ചങ്ങരംകുളത്തെ തിയറ്റര്‍ പീഡനത്തില്‍ പ്രതിയായ മൊയ്തീന്‍കുട്ടിക്കെതിരെ നിര്‍ണായക വകുപ്പ് ചേര്‍ത്തിട്ടില്ലെന്ന് ആക്ഷേപം. പോക്‌സോ 5 (എം) വകുപ്പ് ഒഴിവാക്കി , പകരം 9,10,16 വകുപ്പുകള്‍ മാത്രം ചേര്‍ത്ത നടപടിയിലാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ശിശുക്ഷേമ സമിതി നിര്‍ദേശിച്ച ഏറെ പ്രധാനപ്പെട്ട വകുപ്പാണ് ഒഴിവാക്കിയിരിക്കുന്നത്. ഈ വകുപ്പ് ചേര്‍ത്തണമെന്ന ആവശ്യമുന്നയിച്ച് ശിശുക്ഷേമ സമിതി വീണ്ടും പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസില്‍ പോലീസ് വരുത്തിയ അനാസ്ഥ ഏറെ വിവാദമായതിന് പിന്നാലെയാണ് ഏറെ പ്രധാനപ്പെട്ട വകുപ്പ് കൂടി ചേര്‍ക്കാതെ അന്വേഷണസംഘം ഉരുണ്ടുകളിക്കുന്നതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here