യാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവ വേദന; മിന്നല്‍ വേഗത്തില്‍ ബസ് ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

ബസ് യാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവ വേദന. തക്ക സമയത്ത് യുവതിയെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. കെഎസ്ആര്‍ടിസി ചടയമംഗലം ഡിപ്പോയിലെ ഗിരീഷ് എന്ന ഡ്രൈവറാണ് യുവതിയെ മിന്നല്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വട്ടപ്പാറയില്‍ വച്ചാണ് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ബസ് പൂര്‍ണ്ണ ഗര്‍ഭിണിയേയും കൊണ്ട് ആശുപത്രിയിലേക്ക് പുറപ്പെട്ടത് അറിഞ്ഞ് കേശവദാസപുരത്ത് നിന്ന് പോലീസും അകമ്പടിയായി മുന്നില്‍ പോയി. മിനുട്ടുകള്‍ കൊണ്ടാണ് യുവതിയെ ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here