തീയറ്റര്‍ പീഡനം; മൊയ്തീന്‍ കുട്ടി പെണ്‍കുട്ടിയോട് മുമ്പും അപമര്യാദയായി പെരുമാറി

തീയറ്റര്‍ പീഡനത്തിലെ പ്രതി വ്യവസായിയായ മൊയ്തീന്‍ കൂട്ടി മുമ്പും പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പോലീസ്. ഇക്കാര്യം വ്യക്തമാക്കിയുള്ള റിമാന്റ് റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അബദ്ധം പറ്റിപ്പോയതാണെന്നാണ് പോലീസിനോട് മൊയ്തീന്‍ കുട്ടി പറഞ്ഞത്. സിനിമ തിയ്യറ്ററിൽ വച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീൻ കുട്ടിയെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ആദ്യം പരസ്പര വിരുദ്ധമായി മൊഴികള്‍ മാറ്റി പറഞ്ഞെങ്കിലും മൊയ്തീന് ഒപ്പം ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്നലെ തന്നെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴി എടുത്തിരുന്നു. മനശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ഇനി കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here