കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം തന്നെ? കര്‍ണാടകത്തില്‍ നാടകീയ നീക്കം

കര്‍ണാടകത്തില്‍ ബിജെപിയെ വാഴിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ജെഡിഎസുമായി സഖ്യത്തില്‍ ചേര്‍ന്ന് കര്‍ണാടകം കീഴടക്കാനാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കം. ജെഡിഎസിനെ പിന്തുണച്ച് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുകയായിരിക്കും കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനായുള്ള രാഷ്ട്രീയ നീക്കമാണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് നല്കിയ പിന്തുണയെ ജെഡിഎസ് സ്വാഗതം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇതേ കുറിച്ച് ജെഡിഎസ് പരസ്യമായി പിന്തുണ നല്‍കിയിട്ടില്ല. അതേ സമയം, ജെഡിഎസ് നേതൃത്വത്തിനൊപ്പം ഇന്ന് വൈകീട്ട് ഗവര്‍ണറെ കാണുമെന്നും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തയ്യാറാണെന്ന് അറിയിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം മാധ്യമങ്ങളോട് പങ്കുവെച്ചത്. കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചുനിന്നാല്‍ 116 സീറ്റുകളിലേക്ക് എത്തും. കോണ്‍ഗ്രസ് 77, ജെഡിഎസ് 39 സീറ്റുകളിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. എന്നാല്‍, ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി നിലവില്‍ 104 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here