ബദാമിയില്‍ സിദ്ധരാമയ്യക്ക് വിജയം; സഖ്യ സാധ്യതകള്‍ തേടി കോണ്‍ഗ്രസും

ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടാമത്തെ മണ്ഡലമായ ബദാമിയില്‍ വിജയിച്ചു. എതിര്‍സ്ഥാനാര്‍ഥി മികച്ച പോരാട്ടമാണ് സിദ്ധരാമയ്യക്കെതിരെ ബദാമിയില്‍ ഉയര്‍ത്തിയത്.
അതേ സമയം, ബിജെപി കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ്. വോട്ടുകള്‍ മുഴുവന്‍ എണ്ണിത്തീര്‍ന്നിട്ടില്ലെങ്കിലും 107 സീറ്റുകളിലാണ് ബിജെപി നിലവില്‍ മുന്നേറുന്നത്. എന്നാല്‍, കേവല ഭൂരിപക്ഷത്തിലെത്തി ഒറ്റയ്ക്ക് അധികാരത്തിലേറാന്‍ ബിജെപിക്ക് ഇനിയും ആറ് സീറ്റുകള്‍ വേണം. 73 സീറ്റ് നേടിയ കോണ്‍ഗ്രസ് ഭരണം പിടിക്കാനുള്ള അവസാന ശ്രമം എന്ന നിലയില്‍ ജെഡിഎസുമായി ചര്‍ച്ച നടത്തും. 41 സീറ്റുകള്‍ നേടിയ ജെഡിഎസ് പിന്തുണച്ചാല്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്താമെന്നാണ് നിലവിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, ജെഡിഎസ് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here