സോളാര്‍ കേസ്; സരിതയുടെ കത്തിലെ ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണങ്ങള്‍ കോടതി നീക്കി

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. സരിതയുടെ കത്തിലെ ഉമ്മന്‍ ചാണ്ടിക്കെതിരായുള്ള ലൈംഗിരാരോപണങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. എന്നാല്‍, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി തള്ളി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതും ചര്‍ച്ച ചെയ്യുന്നതും വിലക്കിയുള്ള ഉത്തരവ് കോടതി നീക്കി. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള കണ്ടെത്തലുകള്‍ കോടതി റദ്ദാക്കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയേയും സ്റ്റാഫിനെയും സംരക്ഷിച്ചുവെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യവും കോടതി തള്ളി കളഞ്ഞിട്ടുണ്ട്.
സരിതയുടെ കത്ത് റിപ്പോര്‍ട്ടില്‍ നിന്ന് കോടതി നീക്കം ചെയ്തിട്ടുണ്ട്. കത്ത് നീക്കം ചെയ്തതോടെ 1800 പേജുള്ള സോളാര്‍ കേസ് റിപ്പോര്‍ട്ട് 600 പേജിലേക്ക് ഒതുങ്ങി. കത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടിലെ 1200 പേജുകള്‍ അപ്രസക്തമായിരിക്കുകയാണ്. ലൈംഗികാരോപണങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോതി വിധിച്ചു. എന്നാല്‍, കേസില്‍ അന്വേഷണം തുടരുന്നതിന് തടസമില്ല.
സോളാർ ഇടപാടിലെ പ്രതികളേയും സ്റ്റാഫിനെയും ഉമ്മൻ ചാണ്ടി സംരക്ഷിച്ചുവെന്ന കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം നിലനിൽക്കും. സരിതാ നായരുടെ കത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലുള്ള തുടർ നടപടികൾ പാടില്ല. അതേസമയം പരാതികളുടേയോ മൊഴികളുടേയോ അടിസ്ഥാനത്തിൽ കേസുകൾ തുടരാം. ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും ചില കോൺഗ്രസ് നേതാക്കളും സോളാർ പ്രതികളെ സംരക്ഷിച്ചെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തൽ കോടതി ശരിവെച്ചു. സർക്കാർ ഉത്തരവിനു വിരുദ്ധമായി കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് വിപുലീകരിച്ചത്
ശരിയല്ലെന്ന ഉമ്മൻ ചാണ്ടിയുടെ ഹർജിയിലെ ആരോപണം കോടതി തള്ളി. കമ്മീഷന്‍ ഹാജരാവാൻ ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിക്ക് നൽകിയ നോട്ടീസ് നിയമപരമല്ല എന്ന വാദവും കോടതി തള്ളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here