ചെങ്ങന്നൂരിലെ രാഷ്ട്രീയ നിലപാട് 20ന് ശേഷം വ്യക്തമാക്കും; വെള്ളാപ്പള്ളി

ചെങ്ങന്നൂരിൽ എസ്എൻഡിപിയുടെ നിലപാട് ഈ മാസം 20ന് ശേഷം വ്യക്തമാക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. സാഹചര്യങ്ങൾ പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായും സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് തന്നെയാണ് ഇപ്പോഴും മുൻതൂക്കമെന്നും വെള്ളാപ്പള്ളി. അതേസമയം, എസ്എൻഡിപി കൗൺസിൽ യോഗം ചേർത്തലയിൽ നടക്കുകയാണ്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ള അംഗങ്ങൾ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് യോഗത്തില്‍ ചർച്ചയാകും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here