ആര്‍.എം.റ്റി.സി ബസുകളുടെ മരണപ്പാച്ചില്‍ അപകടം വര്‍ധിപ്പിക്കുന്നു

ആര്‍.എം.റ്റി.സി ബസ്സുകളുടെ മരണപ്പാച്ചില്‍ ഹൈറേഞ്ചിലെ അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. അമിതവേഗതയിലെത്തിയ തമിഴ്‌നാട് ബസ്സ് കുഞ്ചിത്തണ്ണി രാജാക്കാട് റൂട്ടില്‍ തേക്കിന്‍കാനം ടൗണിന് സമീപത്തുള്ള കൊടും വളവില്‍ നിയന്ത്രണം വിട്ട് എതിരേ വന്ന ലോറിയുമായി കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തിരക്കേറിയ റോഡിലെ അമിത വേഗത നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവില്‍ മൂന്നാര്‍ ബോഡിമെട്ട് റൂട്ടില്‍ റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗതാഗതം തിരിച്ച് വിട്ടിരിക്കുന്നത് രാജാക്കാട് കുഞ്ചിത്തണ്ണി വഴിയാണ്. നൂറ് കണക്കിന് വിനോദ സഞ്ചാരികള്‍ കടന്നുവരുന്ന പ്രധാന റോഡിലെ കുത്തിറക്കവും കൊടും വളവും നിത്യവും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ഇതിനൊപ്പമാണ് തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന ആര്‍.എം.റ്റി.സി ബസ്സുകളുടെ മരണപ്പാച്ചില്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here