തീരുമാനത്തില്‍ ഉറച്ച് കോണ്‍ഗ്രസ്; ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയിലേക്ക്

കര്‍ണാടകത്തില്‍ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറുമെന്ന് ഉറച്ച് പറഞ്ഞ് കോണ്‍ഗ്രസ്. സഖ്യ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. എന്നാല്‍, ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയാണോ, കോണ്‍ഗ്രസ്- ജെഡിഎസ് കേവല ഭൂരിപക്ഷ സഖ്യത്തെയാണോ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ആദ്യം ക്ഷണിക്കുന്നതെന്നാണ് കര്‍ണാടകം കാത്തിരിക്കുന്നത്. ബിജെപിയെ ക്ഷണിക്കുകയാണെങ്കില്‍ നിയമനടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് നേതൃത്വം വ്യക്തമാക്കി.
അതേസമയം ബിജെപിക്കൊപ്പം ചേരുമെന്ന പ്രചാരണംതള്ളി കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. എം എൽ എമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിച്ചാൽ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് ശിവകുമാർ പറഞ്ഞു. എം എൽ എമാരെ രാജിവെപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ശിവകുമാർ ആരോപിച്ചു.
എല്ലാ എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും ആരും മറുകണ്ടം ചാടിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
All the Congress MLAs are intact. Nobody is missing. We are confident of forming the government: Siddaramaiah, Congress after reaching the Karnataka Pradesh Congress Committee (KPCC) office for party legislative meeting. #KarnatakaElections2018 pic.twitter.com/kaPgKaUeag
— ANI (@ANI) May 16, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here