കോണ്‍ഗ്രസ്- ജെഡിഎസ് നേതൃത്വം ഗവര്‍ണറെ വീണ്ടും കാണും; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമായില്ല. കോണ്‍ഗ്രസ്- ജെഡിഎസ് നേതൃത്വം ഇന്ന് അഞ്ച് മണിക്ക് വീണ്ടും ഗവര്‍ണറെ കാണും. എച്ച്.ഡി. കുമാരസ്വാമിയും ജി. പരമേശ്വരയും ചേര്‍ന്നായിരിക്കും ഗവര്‍ണറെ കാണുക. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഗവര്‍ണറോട് ആവശ്യപ്പെടും. എന്നാല്‍, ഗവര്‍ണര്‍ അനുവാദം നല്‍കാതെ വന്നാല്‍ കോണ്‍ഗ്രസ് നിയമനടപടികളിലേക്ക് കടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേ സമയം, കോണ്‍ഗ്രസ് എംഎല്‍എമാരെ നേതൃത്വം മറ്റൊരു റിസോര്‍ട്ടിലേക്ക് മാറ്റുകയാണ്. ബിജെപി കുതിരക്കച്ചവടത്തിലൂടെ എംഎല്‍എമാരെ സ്വന്തമാക്കാന്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസ് മുന്‍കരുതല്‍ സ്വീകരിക്കുന്നത്. 74 എംഎല്‍എമാരെയാണ് റിസോര്‍ട്ടിലേക്ക് മാറ്റുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവില്‍ നിന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ കോണ്‍ഗ്രസ് മാറ്റുന്നത്. എംഎല്‍എമാരെ ബംഗളൂരുവില്‍ നിന്ന് മാറ്റുകയാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള പോംവഴി. 100 കോടി വരെ ഓഫര്‍ ചെയ്താണ് ബിജെപി മറ്റ് എംഎല്‍എമാരെ റാഞ്ചാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
അതേ സമയം, ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ബിജെപി നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനാണ് ശ്രമിക്കുന്നത്. ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിക്കുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here