തീയറ്റര്‍ പീഡനം; അന്വേഷണ വീഴ്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം എസ്ഐയ്ക്കെന്ന് റിപ്പോര്‍ട്ട്

പത്ത് വയസ്സുകാരിയെ തീയറ്ററില്‍ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കുന്ന കാര്യത്തില്‍ ഉണ്ടായ വീഴ്ചയുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം എസ്ഐ കെ.ജി ബേബിയ്ക്കാണ് റിപ്പോര്‍ട്ട്. എസ് പിയാണ് ഈ റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് സമര്‍പ്പിച്ചത്. എസ്ഐ ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. കഴിഞ്ഞ മാസം 26നാണ് പീഡനം സംബന്ധിച്ച പരാതി പോലീസിന് നല്‍കിയത്. ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാന്‍ എസ്ഐ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. എസ്ഐയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here