പീഡിപ്പിച്ചെന്ന് പരാതി; ഉണ്ണി മുകുന്ദന്റെ വിടുതല്‍ ഹര്‍ജി തള്ളി

പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കോട്ടയം സ്വദേശിയുടെ പരാതിയില്‍ ഉണ്ണി മുകുന്ദന്റെ വിടുതല്‍ ഹര്‍ജി തള്ളി. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി രണ്ട് സാക്ഷികളേയും വിസ്തരിച്ചിരുന്നു. പിന്നാലെ യുവതിക്കെതിരെ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു.
2017 ഓഗസ്റ്റ് 23നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സിനിമയുടെ കഥ പറയാനായി ക്ഷണിച്ചതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റില്‍ എത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താന്‍ നടന്‍ ശ്രമിക്കുന്നുവെന്ന് പരാതിക്കാരി ആരോപിച്ചു. ഇതിന് പിന്നാലെ യുവതിയുടെ പേരില്‍ ഉണ്ണി മുകുന്ദനും കേസ് ഫയല്‍ ചെയ്തു. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു നടന്‍റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
unni mukundan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here