ഇന്ത്യയിൽ ഒരു വർഷം മരിക്കുന്നത് 2.39 ലക്ഷം പെൺകുട്ടികൾ

സമൂഹം ആൺകുട്ടികൾക്ക് പ്രാധാന്യം കൊടുക്കുന്നതിനാൽ ഇന്ത്യയിൽ ഒരു വർഷം അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള 2,39,000 പെൺകുട്ടികൾക്ക് ജീവൻ നഷ്ടമാകുന്നുണ്ടെന്ന് പഠനം. ഓസ്ട്രേലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആപ്ലെയ്ഡ് സിസ്റ്റംസ് അനാലിസിസ് നടത്തിയ പഠനത്തിലാണ് രാജ്യത്തെ ലിംഗവിവേചനത്തിന്റെ ഭീകര വശം പുറത്തുവന്നിരിക്കുന്നത്. ഈ കണക്കിൽ അബോർഷനിരയാക്കപ്പെടുന്ന പെൺഭ്രൂണങ്ങൾ ഉൾപ്പെട്ടിട്ടില്ല.
പോഷകഭക്ഷണം, പരിചരണം, പ്രതിരോധകുത്തിവെപ്പ് തുടങ്ങിയവ നൽകുന്നതിൽ വിവേചനം കാണിക്കുന്നത് മരണത്തിന് കാരണമാകുന്നതായാണ് കണ്ടെത്തൽ. ഈ പ്രായത്തിൽ രാജ്യത്ത് മരിക്കുന്ന ആകെ പെൺകുഞ്ഞുങ്ങളുടെ 22 ശതമാനത്തോളം വരുമിത്. യു പി., ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മരണസംഖ്യ ഏറ്റവും കൂടുതൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here