കര്‍ണാടകത്തിന്റെ പാതയില്‍ ഗോവ; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കര്‍ണാടകത്തില്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ചൂട് പിടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ ഗോവ 2017ന് പകരം വീട്ടാന്‍ കോണ്‍ഗ്രസ് നീക്കം.
കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷത്തിലെത്താന്‍ സാധിച്ചിരുന്നില്ല. അന്ന് 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. അന്ന് ഗവര്‍ണര്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കിയില്ല. 13 സീറ്റുകള്‍ നേടിയ ബിജെപി മറ്റുള്ള കക്ഷികളെ ചേര്‍ത്ത് 21 സീറ്റിലെത്തി സഖ്യം രൂപീകരിക്കുകയായിരുന്നു. അങ്ങനെയാണ് ബിജെപി ഗോവയില്‍ അധികാരത്തിലേറിയതും. കേന്ദ്ര മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായതും.
അന്ന് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന് ഗവര്‍ണര്‍ അനുവാദം നല്‍കിയ സാഹചര്യം മുന്‍നിര്‍ത്തിയായിരുന്നു കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസുമായി ചേര്‍ന്ന് അധികാരം പിടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, കോണ്‍ഗ്രസിന് ഗവര്‍ണറുടെ കയ്യില്‍ നിന്ന് തിരിച്ചടിയാണ് കിട്ടിയത്. കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഈ സാഹചര്യത്തിലാണ് അടുത്ത രാഷ്ട്രീയ കളിയുമായി കോണ്‍ഗ്രസ് ഗോവയിലെത്തുന്നത്. ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് നേതൃത്വം ഗവര്‍ണറോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗോവയില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ചെല്ല കുമാര്‍ നാളെ ഗോവയിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ആവശ്യം ഉന്നയിക്കും. കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പ്രതിഫലനമാണ് ഗോവയിലും പ്രകടമാകാന്‍ പോകുന്നത്.
In 2017, we won 17 seats & were single largest party & continue to be but Governor chose to invite the BJP which had 13 seats. In Karnataka, Governor invited BJP as they are the single largest party. So, we appeal to Governor to invite us to form govt: Yatish Naik, Congress #Goa pic.twitter.com/EqCl4bxi1j
— ANI (@ANI) May 17, 2018
Congress Goa in-charge Chella Kumar to leave for Goa today, he with other party leaders will meet the Guv tomorrow & say that being the single largest party Congress should be invited to form govt in Goa. If necessary Congress can parade its MLAs also at Governor house: Sources pic.twitter.com/yLoYAPO98t
— ANI (@ANI) May 17, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here