ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മത്സ്യബന്ധന തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തുക

ഇന്ത്യന്‍ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്.
ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങി ‘സാഗര്‍’ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.
അടുത്ത 12 മണിക്കൂറില്‍ ‘സാഗര്‍’ ചെറിയ രീതിയില്‍ ശക്തി പ്രാപിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.
ഏദൻ ഗൾഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദ്ദമാണ് പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി “സാഗർ” ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്.
ചുഴലിക്കാറ്റ് രൂപം കൊണ്ട സാഹചര്യത്തില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പുലര്‍ത്തുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here