‘റിസോര്‍ട്ട്’ കളിയില്‍ യെദ്യൂരപ്പയുടെ ചുവപ്പ് കാര്‍ഡ്; എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിന്റെ സുരക്ഷ നീക്കി

ബിജെപി എംഎല്‍എമാരെ റാഞ്ചാതിരിക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ അതീവ സുരക്ഷയില്‍ ഒളിപ്പിച്ച് താമസിപ്പിക്കുന്ന റിസോര്‍ട്ടിന്റെ സുരക്ഷ യെദ്യൂരപ്പ പിന്‍വലിച്ചു. മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെയാണ് യെദ്യൂരപ്പ പ്രതിപക്ഷത്തിന് പ്രഹരമേല്‍പ്പിച്ചത്.
അധികാരമേറ്റെടുത്ത ഉടന്‍ ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. പിന്നീട് കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിന് നല്‍കിയ സുരക്ഷ എടുത്തു കളഞ്ഞു.
എംഎല്‍എമാരെ കേരളത്തിലേക്കോ പഞ്ചാബിലേക്കോ മാറ്റാനാണ് ഇപ്പോള്‍ നേതൃത്വത്തിന്റെ നീക്കം.
അതേസമയം, നാളെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കാന്‍ ബിജെപിക്ക് കഴിയാതെ വന്നാല്‍ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും.
Visuals from outside Eagleton Resort near Bengaluru where Congress MLAs are lodged. Police forces stationed outside the resort have been removed. #KarnatakaElections pic.twitter.com/31CEnxtcds
— ANI (@ANI) May 17, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here