Advertisement

കേന്ദ്രം വിമാനം നൽകിയില്ല; കർണാടക എം എൽ എ മാർ കേരളത്തിലേക്കില്ല

May 18, 2018
Google News 1 minute Read

രാഷ്ട്രീയ കുതിരക്കച്ചവടം ഏതാണ്ട് ഉറപ്പായ സാഹചര്യത്തിൽ കർണാടകത്തിൽ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരെ കോണ്‍ഗ്രസ്-ജെ.ഡി.എസ് പാര്‍ട്ടികള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു. എം.എല്‍.എമാരെ കേരളത്തിലേക്ക് മാറ്റുന്നതിനായി നേരത്തെ ഉറപ്പിച്ചിരുന്നു . എന്നാൽ ഇവർക്കായി പ്രത്യേക വിമാനം നൽകേണ്ടതില്ല എന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. അതോടെ കേരളം എന്ന തീരുമാനം മാറ്റി. കേരളത്തിലേക്കില്ല എന്നുറപ്പായ സാഹചര്യത്തിൽ ഇതിനായി നിലവില്‍ ഇവരെ താമസിപ്പിച്ചിരുന്ന റിസോര്‍ട്ടുകളില്‍ നിന്ന് രാത്രി വൈകി ഇപ്പോൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. ബസ്സുകളിലാണ് ഇവരെ മാറ്റുന്നതെന്ന് കുമാരസ്വാമി പറഞ്ഞു. പുതിയ താവളം പുതുച്ചേരിയി ആകാനാണ് സാധ്യത.

എം.എല്‍.എമാരെ ഈഗിള്‍ ടൗൺ റിസോര്‍ട്ടിലായിരുന്നു നിലവില്‍ താമസിപ്പിച്ചിരുന്നത്. എന്നാല്‍, ബി ജെ പിയുടെ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ റിസോര്‍ട്ടിന് നല്‍കി വന്ന സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. കോണ്‍ഗ്രസ്സിന്റെ എം.എല്‍.എമാരെയും ജെ.ഡി.എസിന്റെ എം.എല്‍.എമാരെയും രണ്ടു ബസ്സുകളിലാണ് മാറ്റുന്നത്. റിസോര്‍ട്ടില്‍ നിന്ന് ബസ്സുകളില്‍ എം.എല്‍.എമാര്‍ പുറപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here