കോണ്‍ഗ്രസ് – ജെഡിഎസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും

കര്‍ണ്ണാടകയിലെ രാഷ്ട്രീയ നാടകങ്ങളെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ മറ്റന്നാള്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ചയാണ് രാഷ്ടപതിയെ കാണാന്‍ അനുവാദം ചോദിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ അര്‍ധരാത്രി കോണ്‍ഗ്രസും ജെഡിഎസും എം.എല്‍.എമാരെ ബംഗളൂരുവില്‍ നിന്ന് മാറ്റിയിരുന്നു. ജെഡിഎസ് എംഎല്‍എമാരെ ഹൈദ്രാബാദിലേക്കാണ് മാറ്റിയത്. കോണ്‍ഗ്രസ് എംഎല്‍എമാരെ എങ്ങോട്ടാണ് മാറ്റിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News