മകള്‍ക്ക് വേണ്ടി മാത്രം ഭര്‍ത്താവുമായി ഇടയ്ക്ക് ഒരുമിച്ച് താമസിക്കാറുണ്ട്

ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് എത്തിയ നടിയാണ് നീനാ കുറുപ്പ്. പഞ്ചാബിഹൗസടക്കമുള്ള ചിത്രങ്ങളില്‍ സഹനടിയായ തിളങ്ങിയ താരത്തെ പിന്നീട് നമ്മള്‍ കണ്ടത് ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചോദ്യം ചെയ്യും. അത് സുഹൃദ്ബന്ധത്തിലാണെങ്കിലും ദാമ്പത്യത്തിലാണെങ്കിലും ശരി. കാരണമില്ലാതെ ഒരാള്‍ നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് അനുവദിക്കാനാവില്ല. എനിക്കും ഭര്‍ത്താവിനും ഓരോന്നിലും വ്യത്യസ്തമായ അഭിപ്രായങ്ങളാണ്. ഒരേ അഭിപ്രായമുള്ളത് മോളെക്കുറിച്ച് മാത്രമാണ്. എന്നെ പോലെ ചിന്തിക്കുന്ന സ്ത്രീ സുഹൃത്തുക്കളോട് സംസാരിക്കുന്നതിന് വിലക്ക് വന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലേ?സ്നേഹത്തിന്റെയും കുടുംബത്തിന്റെയും പേരില്‍ ഒരു സ്ത്രീ എല്ലാം ത്യജിക്കണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. എന്റെ നിലപാട് ചിലപ്പോള്‍ പുള്ളിക്കും അംഗീകരിക്കാന്‍ പറ്റിയെന്നു വരില്ല. അങ്ങനെയാണ് 2007മുതല്‍ പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയത്. എങ്കിലും ഇടയ്ക്ക് മോളുടെ (പവിത്ര) അവധി ദിവസങ്ങള്‍ വരുമ്പോള്‍ ഞങ്ങള്‍ അവിടെ പോയി താമസിക്കാറുണ്ട്. പക്ഷേ രണ്ടുദിവസം കഴിയുമ്പോള്‍ എനിക്ക് തന്നെ ഒരു സംശയം തോന്നും, എന്റെ സാന്നിധ്യത്തില്‍ പുള്ളിക്ക് ഇറിറ്റേഷന്‍ വരാന്‍ തുടങ്ങിയോയെന്ന്. എന്നാല്‍ ഞാന്‍ പോവുകയാണെന്ന് സന്തോഷത്തോടെ പറയുമ്പോള്‍ പോവണ്ട എന്ന് പുള്ളിക്കാരന്‍ പറയാറില്ല.
neena kurup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here