ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച കേസ്; അരവിന്ദ് കെജ്രിവാളിനെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡൽഹി പോലീസ് ചോദ്യം ചെയ്തു. ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. കെജ്രിവാളിന്റെ വസതിയിലെത്തിയാണ് ഡൽഹി പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കണമെന്നും വീഡിയോയുടെ ഒരു പകർപ്പ് തനിക്കു നൽകണമെന്നും കെജ്രിവാള് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീഡിയോ ചിത്രീകരണം പോലീസ് അംഗീകരിച്ചെങ്കിലും പകർപ്പ് നൽകുന്നതിനോട് പോലീസ് നേതൃത്വം ഇതേവരെ പ്രതികരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു കേസിനാസ്പദമായ സംഭവം. അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിലുണ്ടായ തർക്കത്തെത്തുടർന്ന് തന്നെ ആപ് എംഎൽഎമാർ മർദ്ദിച്ചുവെന്ന് ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശ് ആരോപിക്കുകയായിരുന്നു. വിഷയത്തിൽ അദ്ദേഹം ലഫ്. ഗവർണർക്ക് പരാതി നൽകുകയും ചെയ്തു. ഈ യോഗത്തില്‍ അരവിന്ദ് കെജ്രിവാളും പങ്കെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here