ജെസ്നയുടെ തിരോധാനം; ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നിരാഹാരം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമെനിക്ക് കോളേജ് വിദ്യാർത്ഥിനിയും മുക്കൂട്ടുതറ സ്വദേശിനിയുമായ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ജെസ്ന പഠിക്കുന്ന കോളേജിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ നിരാഹാരം ആരംഭിച്ചു.
അച്ഛന്റെ സഹോദരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്ന വീട് വിട്ട് ഇറങ്ങിയത്. എന്നാൽ പിന്നീട് എങ്ങോട്ട് പോയെന്ന് ആർക്കും അറിയില്ല. എരുമേലി, വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനുകളിൽ ബന്ധുക്കൾ പരാതി നൽകിയെങ്കിലും അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ പോലും ജെസ്നയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചില്ല.
സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് വിശദമായ അന്വേഷണം നടത്തന്നുണ്ട്. ബാഗ്ലൂരിലെ ഒരാശുപത്രിയിൽ വെച്ച് ജെസ്നയെ കണ്ടതായി ചില വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും സിസിടിവി അടക്കം പരിശോധിച്ച് ഇത് ജെസ്നയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here